മാറി വരുന്ന ഭക്ഷണ രീതികള്‍ മലയാളിയെ ജീവിതശൈലീ രോഗങ്ങളില്‍ തളച്ചിടുന്നുണ്ട്. പൊണ്ണത്തടി, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു.അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളത് കൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കളോട് കാണിക്കുന്ന ഇഷ്ടം പുകയില ഉല്‍പ്പന്നങ്ങളെക്കാള്‍ മാരക
ആണെന്ന് ഗവേഷകര്‍ പറയുന്നു.തീന്മേശയില്‍ നിന്നും പുറത്താക്കേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഏതൊക്കെ, എങ്ങനെ നല്ല ഭക്ഷണം ശീലമാക്കാം, കോഴിക്കോട് സഹകരണ ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ അശ്വതി ശശി സംസാരിക്കുന്നു