സര്‍ക്കാരിന് കീഴില്‍, ജില്ലയിലെ തന്നെ ഉയര്‍ന്ന പദവിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍, മേലുദ്യോഗസ്ഥരെല്ലാം 'ക്ലീന്‍' എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒരു ഉദ്യോഗസ്ഥനാണ് ദിവ്യയുടെ നാവിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. പാര്‍ട്ടിയ്ക്കുള്ളില്‍ പോലും ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും ആ ദിവ്യയെന്ന സഖാവിനെ തൊടാന്‍ പോലീസിനായില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തുംവരെ, അതിന്റെ വിധി വരും വരെ പോലീസ് പിടികൂടാതെ സംരക്ഷണം കൊടുത്തു. പോലീസിന്റെ മൂക്കിന് താഴെ അവര്‍ ഒളിവില്‍ കഴിഞ്ഞു. ഇന്ന് ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയും വന്നുകഴിഞ്ഞു. സര്‍ക്കാറിന്റെ ഈ നിലപാട് പറയാതെ പറയുന്നത് എന്താണ്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.