Sign up to save your podcasts
Or

ഭീമസേനൻ്റെ സഭാതലം
പ്രിയ സുഹൃത്തേ ,
മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : 'സത്യസന്ധത'.
പ്രഭാതത്തെ ഉണർത്തിയ ആ രാംകലിയെ , രാത്രിയിലേക്ക് പാടിവിലയിച്ച ആ മാരുബിഹാഗിനെ സജീവമാക്കിയത് , വ്യതിരക്തമാക്കിയത് അസാമാന്യപ്രതിഭയിൽ ശ്രുതിചേർന്ന സത്യസന്ധത മാത്രമായിരുന്നു .
1922 ഫെബ്രുവരി നാലാം തീയതിയാണ് അദ്ദേഹം ജനിച്ചത് .
2022 ലെ ഈ ദിവസം അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ തുടക്കമാണ് .
സംഗീതനിരൂപകൻ അശോക് റാനഡെ എഴുതി , പണ്ഡിതനേയും പാമരനേയും വിസ്മയിപ്പിച്ചു എന്നതാണ് പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഔന്നത്യം എന്ന്.
ഈ പോഡ്‌കാസ്റ്റ് മഹാഗായകൻ്റെ ജീവചരിത്രവും സംഭാവനകളും അനുസ്മരിക്കുന്നു , കൂടാതെ അദ്ദേഹം പാടിയ പ്രഭാതരാഗം രാംകലി , മധ്യാഹ്നരാഗം തോടി , സായാഹ്നരാഗം പൂരിയ ധനശ്രീ , രാത്രിരാഗം മാരുബിഹാഗ് എന്നിവയുടെ ഖണ്ഡങ്ങളും .
ദയവുചെയ്ത് headphones ഉപയോഗിച്ചു കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners