മലപ്പുറം തവനൂര്‍ക്കാരന്‍ വി.പി. നബീലിനെ നമുക്കൊന്നും അത്ര പരിചയം കാണില്ല. എന്നാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് നബീലിനെ അറിയാം. ധോനിയോടുള്ള ആരാധനമൂത്ത് നബീല്‍ ചെയ്തുകൂട്ടിയ കാര്യങ്ങളറിഞ്ഞാല്‍ ആരും പറഞ്ഞുപോകും 'നബീലേ, അനക്ക് എന്തൊരു പ്രാന്താടോ'. ധോനിയുടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് നബീലിനെ വിശേഷിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞുപോകും. ധോനിഭ്രാന്തന്‍ എന്ന വിശേഷണമാകും ചേരുക. ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ (എ.കെ.ഡി.എഫ്.എ.) പ്രസിഡന്റ് കൂടിയാണ് ഈ 33-കാരന്‍.
അവതരണം: അനീഷ് & അഭിനാഥ് | സൗണ്ട് മിക്സിങ് : പ്രണവ് പി. എസ് | പ്രൊഡ്യൂസർ : ജിനിൽ ജെയിംസ്
Sports Podcast From Mathrubhumi. Introducing one of the die hard MS Dhoni Fan from Kerala in Mathrubhumi Podcast. MS Dhoni Podcast