വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് ഹരിയാണയില്‍ അടിപതറി. ഹാട്രിക്ക് നേട്ടത്തോടെ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. അമിത ആത്മവിശ്വാസവും തമ്മിലടയും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിനയായെങ്കില്‍ കാശ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370യും സംസ്ഥാന പദവിയുമൊക്കെയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് സീറ്റ് നേടാനായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇന്ത്യ സംഖ്യമാണ്. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.