ഒരിക്കലും ആര്‍ക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ഇത്രനാളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തമായിരുന്ന ആ സുവര്‍ണറെക്കോഡില്‍ കോലി എന്ന ഇതിഹാസം കയ്യൊപ്പ് ചാര്‍ത്തി. ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സാക്ഷാല്‍ വിരാട് കോലി. കോലിയുടെ പ്രകടനത്തെയും ലോകകപ്പില്‍ ഇന്ത്യയുടെ വരും മത്സരങ്ങളെയും വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിലെ സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യനും മാതൃഭൂമി സ്‌പോര്‍ട്‌സ് ഡെസ്‌ക്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്