SPORTS SHOW

ഇത്തവണ ഇവാന്‍മാര്‍ കളിമാറ്റുമോ? | Kerala Blasters FC


Listen Later

ഐഎസ്എല്‍ ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ടീമിന്റെ ആരാധകരും. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം ഇത്തവണ തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇത്തവണ രണ്ട് ഇവാന്‍മാരാണ് ടീമിനൊപ്പമുള്ളത്. ഒന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ചും രണ്ട് യുക്രൈന്‍ താരം ഇവാന്‍ കലിയുഷ്‌നിയും. ബ്ലാസ്റ്റേഴ്സിന്റെ പ്രൊഫഷണല്‍ സമീപനത്തിന്റെ ഫലമാണ് കലിയുഷ്‌നിയുടെ ഐഎസ്എല്ലിലേക്കുള്ള വരവ്. ലൂണയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡില്‍ കലിയുഷ്‌നി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വുകോമനോവിച്ചിന് കഴിഞ്ഞ തവണത്തേക്കാള്‍ തന്റെ ശൈലിക്ക് യോജിച്ച ടീമിനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കാണികളുടെ പിന്തുണ കൂടിയാകുന്നതോടെ ഇത്തവണ ഐഎസ്എല്‍ കിരീടം ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ ഷെല്‍ഫിലെത്തുമോ അനീഷ് പി നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Kerala Blasters FC
...more
View all episodesView all episodes
Download on the App Store

SPORTS SHOWBy Mathrubhumi