ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ച്ച രണ്ടാം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത വമ്പന്‍മാരായ എ.ടി.കെ. മോഹന്‍ബഗാനാണ് എതിരാളി. ആദ്യകളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന്‍ കലിയൂഷ്നിയെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ഏത് രീതിയിലാകും ഇത്തവണ ഉപയോഗിക്കുന്നത്. ഇവാന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമോ, അതോ പകരക്കാരനായി തുടരുമോ. ഇവാന്‍ തുടക്കം മുതല്‍ കളിച്ചാല്‍ ടീമിന്റെ ഫോര്‍മേഷന്‍ ഏത് രീതിയിലാകും മാറുക?. അനീഷ് പി.നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.