കിരീടം നേടാനായില്ലെങ്കിലും തലയുയര്‍ത്തിയാണ് സഞ്ജുവും റോയല്‍സും സീസണ്‍ അവസാനിപ്പിക്കുന്നത്. പര്‍പ്പിള്‍ ക്യാപ്പുമായി ചഹലും ഓറഞ്ച് ക്യാപ്പടക്കം ഒന്നൊഴികെ എല്ലാ വ്യക്തിഗത അവാര്‍ഡുകളും നേടി ബട്ലര്‍ ആറാടിയ സീസണ്‍. ധോനിയും രോഹിത്തും കോലിയും നിരാശപ്പെടുത്തിയ സീസണില്‍ സഞ്ജുവിലെ നായകന്റെ ഉദയമായി. നവാഗതരായ ടൈറ്റന്‍സ് കന്നി സീസണില്‍ തന്നെ കപ്പടിച്ചു. വന്‍ വിലയ്ക്ക് വിളിച്ചെടുത്തവര്‍ പലരും നിരാശപ്പെടുത്തി. ഒരുപിടി മികച്ച ഇന്നിങ്സുകളും ഹാട്രിക്കും റണ്ണൗട്ടും ക്യാച്ചും കണ്ട സീസണ്‍. ഐപിഎല്‍ 2022 സീസണിലെ പ്രകടനങ്ങളെക്കുറിച്ച് അനീഷ് പി നായരും മനുവും സംസാരിക്കുന്നു
മിക്‌സിങ്; പ്രണവ് പി.എസ്