പത്തില്‍ പത്തും ജയിച്ച് ഫൈനലില്‍. ഒരു ലോകകപ്പിലും ഇന്ത്യ ഇതുപോലെ മിന്നും ഫോമില്‍ കളിച്ചിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ മൂന്നാം ലോകകിരീടത്തിനായി വാശിയോടെ പോരാടുന്നു. സ്പിന്‍ സഹായം തേടിയിടത്ത് പേസ് നിര തീതുപ്പി. കോലിയും രോഹിത്തും രക്ഷിക്കും എന്ന് കരുതിയിടത്ത് ഗില്ലും അയ്യരും രാഹുലും അവസരത്തിനൊത്തുയര്‍ന്നു. സെമിയിലെ താരം കോലിയോ ഷമിയോ. ആരാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ? മനു കുര്യനും ബി.കെ രാജേഷും അനുരഞ്ജ് മനോഹറും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്