ഓസീസോ ഇന്ത്യയോ ? 2023 ഏകദിന ലോകകപ്പ് അതിന്റെ അവകാശികളേയും കാത്തിരിപ്പാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഫൈനലിന് തുടക്കമാകും. സ്വന്തം മണ്ണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസ്ട്രേലിയ ഉന്നം വെയ്ക്കുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത് അപരാജിതരായിട്ടാണ്. ഓസീസാകട്ടെ ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. ആരാകും കലാശപ്പോരിലെ കേമന്‍മാര്‍ ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവല്ലത്തും ആദര്‍ശും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
world cup final india vs australia