ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാകുകയാണ്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കളിക്കാനായി മികച്ച പലതാരങ്ങളെയും മഞ്ഞപ്പട തട്ടകത്തിലെത്തിക്കും. ബ്രൈസ് മിറാന്‍ഡയെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് അതിന് തുടക്കം കുറിക്കുകയും ചെയ്തു. ഇനി ഏതൊക്കെ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തും? ഇത്തവണ മഞ്ഞപ്പട കിരീടം നേടുമോ? അനീഷ് നായരും അനുരഞ്ജ് മനോഹറും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്