കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിലേക്ക്. പ്രിയങ്കയിലൂടെ വയനാട് സ്റ്റാര്‍ മണ്ഡലമായിട്ടും തിരഞ്ഞെടുപ്പ് ചൂട് പാലക്കാടാണ് ഇത്തവണ അല്‍പ്പം കൂടുതല്‍. അപ്രതീക്ഷിത ചുവടുമാറ്റങ്ങളും 'ഡീല്‍' വിവാദങ്ങളും പാലക്കാടിനെ 'ഹോട്ട്' മണ്ഡലമാക്കി മാറ്റുന്നു. സരിന്റെ ചുവടുമാറ്റം ആര്‍ക്കാണ് ഗുണം ചെയ്യുക. ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലൂടെ ഷാഫി പറമ്പിലിന് തുടര്‍ച്ചയുണ്ടാകുമോ? പാലക്കാട് തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
palakkad by election 2024