ഇന്ത്യന്‍ ഫുട്ബോള്‍ അതിന്റെ ചരിത്രത്തിലെ തന്നെ അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ ആഴ്ചകള്‍ക്ക് മുമ്പാണ് സുപ്രീംകോടതി നീക്കംചെയ്തത്. ഇനി സെപ്റ്റംബര്‍ 15-നകം പുതിയ ഭരണസമിതി നിലവില്‍വന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തു. അതേസമയം എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയെങ്കിലും അടുത്തകാലത്തായി കോച്ച് ഇഗോള്‍ സ്റ്റിമാച്ചിന് കീഴില്‍ മികച്ച പ്രകടനമല്ല ടീം കാഴ്ചവെ്ക്കുന്നത്. പിന്നാലെയാണ് ടീമിനെ പ്രചോദിപ്പിക്കാന്‍ ഫെഡറേഷന്‍ ജ്യോതിഷിയെ നിയമിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെയും ഭാവിയേയും കുറിച്ച് അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്