യൂറോ കപ്പില്‍ മുത്തമിട്ട് സ്പെയിന്‍. കഴിയഴകിനാല്‍ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് സ്പാനിഷ് യുവനിര കപ്പുമായി മടങ്ങുമ്പോള്‍ ഫൈനലില്‍ വീണ്ടും ഇംഗ്ലണ്ടിന്റെ കണ്ണീര്‍വീണു. കോപ്പയില്‍ വീണ്ടും മുത്തമിട്ട് മെസ്സിപ്പടയുടെ ആരവം. തോല്‍വിയറിയാത്ത കൊളംബിയന്‍ പടയോട്ടത്തെ പിടിച്ചുകെട്ടി എക്സ്ട്രാ ടൈമിലെ മിന്നും ഗോളിലാണ് അര്‍ജന്റീന ചാമ്പ്യന്മാരായത്. ഡി മരിയ കപ്പുമായി കളംവിടുന്നു. മത്സരത്തിന്റെ വിശേഷങ്ങളുമായി അഭിനാഥ് തിരുവലത്തും ആദര്‍ശും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്