JM Podcast

#12 സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ


Listen Later

പ്രണയം പോലെ തന്നെ വിരഹവും, സ്വപ്നവും, കാത്തിരിപ്പും, വാത്സല്യവും, ഭക്തിയുമെല്ലാം ആ ശബ്ദത്തിലൂടെ നമുക്ക് ആസ്വദിക്കാനായി. ഫോക്ക് ഗാനങ്ങളുടെ ചടുലത ഒട്ടും തന്നെ ചോരാതെ പാടാനാവുക എന്നതും വാണി ജയറാമിനെ സംബന്ധിച്ച് പ്രയാസലേശമില്ലാതെ വഴങ്ങുന്ന കാര്യമായിരുന്നു. പ്രതീക്ഷിക്കാതെയെത്തിയ വിയോഗമെങ്കിലും  ഈ ശബ്ദം എന്നും നമ്മുടെ സന്തോഷത്തിലും, ദുഃഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, വാത്സല്യത്തിലും, ഭക്തിയിലും കൂട്ടായി നമുക്കൊപ്പം തന്നെ കാണും. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ
...more
View all episodesView all episodes
Download on the App Store

JM PodcastBy Jassim Muhammad