കേരളത്തിന്റെ മാറിവരുന്ന സാമൂഹ്യ പരിസരത്തെ അടുത്തറിയാന്‍ അവസരമൊരുക്കിയ ഒന്നായിരുന്നു ‘മീശ' വിവാദം. അതിന്റെ പേരില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പത്രമായ മാതൃഭൂമിക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ഈ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ നടന്ന സംഘടിത ആക്രമണത്തെക്കുറിച്ച് ഓര്‍ക്കേണ്ട സമയമാണിത്.