JM Podcast

#8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ


Listen Later

ആധുനിക കഥാചർച്ചകളുടെ പൊതുബോധപരിസരങ്ങളിൽ നിന്ന് ഒരുപാട് ദൂരെയായി തന്റേതായ ഇടം കണ്ടെത്താൻ ജയമോഹന് “ധർമ്മപാലൻ” എന്ന ഒറ്റ കഥാപാത്രം തന്നെ ധാരാളമാണ്.. നവോത്ഥാനകേരളവും ജയമോഹൻ വരച്ചുകാട്ടുന്ന ധവളാധികാര കേരളവും രണ്ടല്ല എന്ന യാഥാർത്ഥ്യബോധത്തിലേക്കാണ് ധർമ്മപാലൻ നമ്മെ കൈപിടിച്ചു നടത്തുക..
ചരിത്രപാഠപുസ്തകങ്ങളും കളർസിനിമാലോകവുമെല്ലാം സവർണമേൽക്കോയ്മയെയും ധവളാധികാരപ്പെരിമയെയും കോറിയിടുമ്പോൾ ജയമോഹൻ തഴയപ്പെട്ട, ചരിത്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മറ്റൊരു ജനതയെപ്പറ്റി ഓർമ്മിപ്പിച്ച് നമ്മെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നു….
...more
View all episodesView all episodes
Download on the App Store

JM PodcastBy Jassim Muhammad