ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അര്‍ജന്റീനയെ സൗദി മലര്‍ത്തി അടിച്ചതും ജപ്പാന്‍ ജര്‍മ്മനിയെ അട്ടിമറിച്ചതും പോര്‍ച്ചുഗലിനോട് ഘാന പൊരുതി തോറ്റതും, ആരാധകരെ നിരാശരാക്കാതെ ബ്രസീല്‍ വിജയിച്ചതുമെല്ലാം ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ദിനങ്ങളെ സംഭവ ബഹുലമാക്കി. നല്ല ഫുട്‌ബോളിന്റെതാകും വരും ദിവസങ്ങളിലെന്ന് അടിവരയിട്ടു പറയുന്നതായിരുന്നു ഓരോ മത്സരവും. ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ വിലയിരുത്തുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ബി കെ രാജേഷ്. കണ്ടന്റ് റൈറ്റര്‍മാരായ അരുണ്‍ ജയകുമാര്‍, പ്രിയദ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി ജോര്‍ജ് |FIFA world cup first round match analysis