ഒളിമ്പിക്‌സില്‍ ആദ്യമായി ഒരു വ്യക്തികത മെഡല്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഗുസ്തി താരം കെ.ഡി ജാദവ് ആണ്. ജാദവിന്റെ ഈ നേട്ടം സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ബാക്കി പത്രമാണ്. ഒളിമ്പിക്‌സില്‍ യോഗ്യത നേടിയെങ്കിലും പോകാന്‍ പണമില്ല, ബന്ധുക്കള്‍ ജാദവിനായി ഗ്രാമം തോറും പിരിവ് നടത്തി, അദ്ദേഹം പഠിച്ച കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്വന്തം വീട് പണയം വെച്ച് പ്രിയശിഷ്യന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി. ഇങ്ങനെ ജാദവിനെ പോലെ നിരവധി പേരുടെ അധ്വാനമാണ് ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രം. ഓരോ മെഡലിനും ഒരു കഥപറയാനുണ്ട്. വ്യക്തികത മെഡലിലൂടെ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍. ആ താരങ്ങളുടെ കഥ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: നന്ദു ശേഖര്‍ | Life Of K. D. Jadhav