അവിശ്വസനീയം എന്ന് മാത്രമെ സൗദിയുടെ വിജയത്തെ വിശേഷിപ്പിക്കാനാവു. വമ്പന്‍മാരായ, ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ടീമിനെയാണ് സൗദി മലര്‍ത്തിയടിച്ചത്. ലോട്ടറിയില്ല സൗദിയുടെ ജയം. കൃത്യമായ പ്രതിരോധം തീര്‍ത്ത്, തന്ത്രം മെനഞ്ഞ് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ മെസിയുടെ ടീമിനെ അതില്‍ വീഴ്ത്തി ആധികാരിക ജയം ആണ് സൗദി സ്വന്തമാക്കിയത്. സൗദിയുടെ വിജയവും അര്‍ജന്റീനയുടെ പരാജയവും വിലയിരുത്തുന്നു മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ബി.കെ. രാജേഷ്, കണ്ടന്റ് റൈറ്റര്‍ റൈറ്റര്‍മാരായ ആനന്ദ്, പ്രിയദ എന്നിവര്‍. പ്രൊഡക്ഷന്‍: അല്‍ഫോണ്‍സ പി.ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്