ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും. നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെയും അര്‍ജന്റീന ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെയും തകര്‍ത്താണ് അവസാന എട്ടില്‍ ഇടം നേടിയത്.
നെതര്‍ലന്‍ഡ്‌സ് ആധികാരിക വിജയമാണ് നേടിയത്. ഗോളടിയിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയാണ് എതിരാളികള്‍.
മറുവശത്ത് അര്‍ജന്റീനയും മോശമാക്കിയില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോം തുടരുകയാണ്. മെസ്സിയുടെ കളിമികവിലാണ് അര്‍ജന്റീന വിജയം പിടിച്ചെടുത്തത്. അവസരങ്ങള്‍ ഏറെ തുലച്ചെങ്കിലും അര്‍ജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യുവതാരം ജൂലിയന്‍ അല്‍വാരസും ആല്‍ബിസെലസ്റ്റസിനായി ഗോളടിച്ചു. മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികള്‍ ചേരുന്നു. സൗണ്ട് മിക്‌സിങ് സുജിത്ത്