Audio Stories  | Mathrubhumi dotcom

അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge


Listen Later


ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം. നദീനിരപ്പില്‍നിന്ന് 359 മീറ്റര്‍ ഉയരം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരം. 1315  മീറ്റര്‍ നീളം. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ എഞ്ചിനീയറിങ് വൈഭവം. ചെനാബ് പാലം. സത്യത്തില്‍ രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ പദ്ധതിയിലെ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍, ഹിമാലയത്തിന്റെ ഹൃദയത്തിലേക്ക് വന്ദേഭാരത് കുതിച്ചുപാഞ്ഞ് തുടങ്ങുമ്പോള്‍ പാലത്തിന്റെ പിറവിയിലേക്ക്, നേരിട്ട വെല്ലുവിളികളിലേക്ക്, നാളെത്തെ പ്രതീക്ഷയിലേക്ക് ഒന്ന് എത്തിനോക്കാം. ഹോസ്റ്റ്: അശ്വതി അയനിക്കല്‍  

...more
View all episodesView all episodes
Download on the App Store

Audio Stories  | Mathrubhumi dotcomBy Mathrubhumi