അട്ടിമറികളും അത്ഭുതങ്ങളും സംഭവിച്ചില്ല. കരുത്തരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്രൊയേഷ്യ ജപ്പാനെയും ബ്രസീല്‍ ദക്ഷിണകൊറിയയെും മറികടന്നു. ക്വാര്‍ട്ടറില്‍ ബ്രസീലും ക്രൊയേഷ്യയും പരസ്പരം മത്സരിക്കും.
ക്രൊയേഷ്യ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 ന് സമനില നേടിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 3-1 നാണ് ക്രൊയേഷ്യയുടെ വിജയം.
മറുവശത്ത് ബ്രസീല്‍ കൊറിയയെ തകര്‍ത്തു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കാനറികളുടെ വിജയം. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്. ഈ മത്സരങ്ങളെ മാതൃഭൂമി പ്രതിനിധികളായ അനുരഞ്ജ് മനോഹര്‍, ആനന്ദ്, ആദര്‍ശ് പി.ഐ എന്നിവര്‍ വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: അജന്ത്