അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് ലോകകപ്പ് വേദിയായത്. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയും നിലവിലെ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയവും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ തോറ്റ് പുറത്തായിരിക്കുന്നു. വമ്പന്‍ അട്ടിമറിയോടെ ജപ്പാന്‍ സ്‌പെയിനിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്. തോറ്റിട്ടും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ സ്‌പെയിനും അവസാന 16-ലേക്ക് കയറി. ഗ്രൂപ്പ് എഫില്‍ നിന്ന് ചാമ്പ്യന്മാരായി മൊറോക്കോയും രണ്ടാം സ്ഥാനം നേടി ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.