കാത്തിരുന്ന ആ പോരാട്ടം ഇതാ കണ്‍മുന്നില്‍. രണ്ടു തവണ വീതം കപ്പില്‍ മുത്തമിട്ട ചരിത്രമുള്ള രണ്ടുപേര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സും അര്‍ജന്റീനയും. വൈകീട്ട് മൂന്നരയ്ക്ക് അര്‍ജന്റീന സൗദി അറേബ്യയെയും രാത്രി പന്ത്രണ്ടരയ്ക്ക് ഫ്രാന്‍സ് ഓസ്‌ട്രേലിയയെയും നേരിടുകയാണ്. ഗ്രൂപ്പ് സിയില്‍ ജയത്തോടെ തുടങ്ങുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. പരിക്കാണ് ഫ്രാന്‍സിന്റെ വില്ലന്‍. പിന്നെ നിലവിലെ ചാമ്പ്യന്‍ ഒന്നാം റൗണ്ടില്‍ പുറത്താവുകയെന്ന പതിവും. കണ്ടറിയാം കളി. മൂന്നാം ദിനം ഖത്തറില്‍ മത്സരത്തിന്റെ ആരവങ്ങള്‍ ഉയരുമ്പോള്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രാജേഷ് ബി.കെ സീനിയര്‍ കണ്ടെന്റ് റൈറ്റര്‍ സജ്‌ന ആലുങ്ങല്‍, കണ്ടന്റ് റൈറ്റര്‍ പ്രിയത എന്നിവര്‍ ടീമുകളെ വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി ജോര്‍ജ്
World Cup 2022: Argentina match preview