മിടുമിടുക്കനായ ചന്തുക്കുട്ടനെ വലിയൊരു സങ്കടം ഉണ്ടായിരുന്നു ആകാശത്ത് പൂത്തിരി പോലെ ചിതറി തെറിച്ച് കത്തി നിൽക്കുന്ന നക്ഷത്രങ്ങളെ ഒന്ന് തൊടാൻ പറ്റുന്നില്ല അതായിരുന്നു അവന്റെ സങ്കടം. മാനത്തെ മിന്നാമിനുങ്ങുകളെ മാനത്തു നിന്നൊന്നു വന്നിടാമോ? ചാരത്തു വന്നൊന്നിരുന്നിടാമോ? എന്നോടു കൂട്ടൊന്നു കൂടിടാമോ? ആകാശത്ത് ഇരുട്ടു നിറയുമ്പോൾ ചന്തു ആകാശത്തേക്ക് സങ്കടത്തോടെ നോക്കും. കേൾക്കാം മിന്നാമിന്നികഥകൾ. അവതരണം: ആർ.ജെ അച്ചു ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.