Dialogam

ഡയലോ​​കം EP 5 - ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോ​ഗ് | ഞങ്ങൾ അസ്വസ്ഥരാണ്


Listen Later

ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നവർക്ക് സ്ഥിരമായി ലഭിക്കുന്ന മുദ്രകുത്തലാണ് അധികപ്രസം​ഗി എന്ന പട്ടം. ജാഡത്തെണ്ടി, അഹങ്കാരി തുടങ്ങി വേറെയും പട്ടങ്ങളുണ്ട്. പാർട്ടിയും വർ​ഗബോധവും ആവോളമുള്ള, ചെറുപ്രായത്തിലേ വിപ്ലവം തലയ്ക്കു പിടിച്ച കഥാപാത്രമായി യദുകൃഷ്ണന്‌ തിളങ്ങിയ ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ്. കുടുംബത്തിന്റെ നാഥനും വല്യേട്ടനുമൊക്കെയാണെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച ശ്രീധരൻ എന്ന കഥാപാത്രത്തോടു പോലും തെഞ്ചുവിരിച്ച് വർ​ഗബോധത്തോടെ രാഷ്ട്രീയം പറയാൻ ഒരു മടിയും കാണിക്കാത്ത അനിയൻ കഥാപാത്രമായാണ് യദുവിന്റെ സിനിമയിലെ അപ്പിയറൻസ്. ഞങ്ങൾ അസ്വസ്ഥരാണ്. ഈ വ്യവസ്ഥിതിയിൽ ഞങ്ങൾക്കു വിശ്വാസമില്ല എന്ന് ഇന്നും മലയാളികൾ ഓർക്കുന്ന ആ സിനിമയിലെ ഡയലോ​ഗിനെക്കുറിച്ച് 34 വർഷത്തിനു ശേഷം അന്ന് ബാലതാരമായിരുന്ന യദൃകൃഷ്ണന് എന്താണ് പറയാനുള്ളതെന്നും എന്തൊക്കെയായിരുന്നു ഈ കാലത്തെ ഓർമകളെന്നും കേൾക്കാം. ഡയലോ​കം EP: 5- ഞങ്ങൾ അസ്വസ്ഥരാണ്.

...more
View all episodesView all episodes
Download on the App Store

DialogamBy Asiaville Malayalam