Dialogam

ഡയലോകം EP 6: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഏലക്കയിട്ട ചായ


Listen Later

മറിമായം എന്ന സീരിയലിലൂടെ പ്രശസ്തനായ നടനാണ് ഉണ്ണിരാജ് ചെറുവത്തൂർ. നാടൻ ഭാഷാപ്രയോ​ഗമാണ് അദ്ദേഹത്തിന്റെ ശക്തിയും  അഭിനയത്തിന്റെ തെളിച്ചവുമെന്ന് പലവട്ടം ആ സീരിയലിലൂടെ തെളിയിച്ചതുമാണ്. 2019 ലെ ഹിറ്റ് ചിത്രമായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും അദ്ദേഹത്തിന്റെ ചില ഹിറ്റ് നനമ്പറുകൾ കുറിക്കു കൊള്ളുകയും സിനിമയ്ക്കൊപ്പം കഥാപാത്രവും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചായക്കടയിലെ ഏലക്കയിട്ട ചായ പ്രയോ​ഗം ആയിരുന്നു കാണികളെ ഏറെ ചിരിപ്പിച്ച നമ്പറുകളിലൊന്ന്. സിനിമയിൽ ആ സീൻ അത്രയും മനോഹരമായി അഭിനയിച്ച ടെയ്ലർ രഘുവായി വേഷമിട്ട ഉണ്ണിരാജ ചെറുവത്തൂരിന് ഈ സീനിനെക്കുറിച്ചും ആ ഏലക്കയിട്ട ചായ ഡയലോ​ഗിനെക്കുറിച്ചും സിനിമയിലെ ടെയ്ലർ രഘു വേഷത്തെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം ep 6: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഏലക്കയിട്ട ചായ.

...more
View all episodesView all episodes
Download on the App Store

DialogamBy Asiaville Malayalam