ഒരു സംഗീതജ്ഞനിലൂടെ തന്റെ കഥ പറയാന്‍ വന്ന ആത്മാവ്. അതായിരുന്നു സിബി മലയിലും രഘുനാഥ് പലേരിയും മോഹന്‍ലാലും ജയപ്രദയും ചേര്‍ന്ന് അവിസ്മരണീയമാക്കിയ ദേവദൂതന്‍. പാട്ടിന്റെ പട്ടുനൂലില്‍ കോര്‍ത്ത സ്വപ്നസുന്ദരമായൊരു ഫാന്റസിയായിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കാലം ആ സ്വപ്നം താലോലിച്ച സംവിധായകന് അത് സമ്മാനിച്ചത് വിഷാദം. നിര്‍മാതാവിന് കനത്ത നഷ്ടവും. എന്നിട്ടും ഇറങ്ങി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അത് മലയാളിയുടെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുകയാണ്. അതിനൊരു കാരണം വിദ്യാസാഗറും കൈതപ്രവും ചേര്‍ന്ന് അനശ്വരമാക്കിയ അതിലെ നിത്യഹരിത ഗാനങ്ങളാണ്. ഇരുപത്തിനാല് കൊല്ലത്തിനുശേഷം പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങുന്ന ദേവദൂതനിലെ ആ പാട്ടിന്റെ കഥയാണ് ഇക്കുറി പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍. മിക്സിങ്: പ്രണവ്. നിര്‍മാതാവ്: അല്‍ഫോന്‍സ പി. ജോര്‍ജ്