മഹാഭാരത്തിലെ പാഞ്ചാലം, ഹസ്തിനപുരം,ദശ്ശാര്‍ ണം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൊച്ചുഗ്രാമമാണ് ആത്രേയകം. അയല്‍രാജ്യങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമം. യുദ്ധത്തില്‍പരിക്കേറ്റവരെ ചികിത്സിച്ച് ഭേദമാക്കുന്ന അത്ഭുത വൈദ്യന്മാരുടെ കാട് കാവല്‍ നില്‍ക്കുന്ന ഗ്രാമം. ആ ഗ്രാമത്തിന്റെ അവിടുത്തെ ജീവിതങ്ങളുടെ, അവിടെ എത്തിപ്പെടുന്നവരുടെ കഥയാണ് ആത്രേയകം. ആത്രേയകത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ എഴുത്തുകാരി ആര്‍ രാജശ്രീ എത്തുന്നു ഒപ്പം ഹോസ്റ്റ് പ്രിയരാജും. വിനീത് കുമാര്‍ ടി.എന്‍. സൗണ്ട് മിക്സിങ്ങ്; പ്രണവ് പി.എസ്