ആഗോള താപനത്തെത്തുടർന്നുള്ള പ്രത്യാഘാതങ്ങൾ പലതുമിന്ന് നാം നേരിട്ടനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പ്രളയവും വരൾച്ചയുമൊക്കെ നമ്മുടെ നിത്യ യാഥാർത്ഥ്യമാകുന്നു. അൻ്റാർട്ടിക്കയിലേയും ഗ്രീൻലാൻ്റിലേയും മഞ്ഞുപാളികൾ പോലും അതിവേഗം വൻതോതിൽ ഉരുകിക്കൊണ്ടിരിക്കെ സമുദ്രനിരപ്പ് അസാധാരണമായി ഉയരുകയാണ്.