VARAMOZHI

HILLS LIKE WHITE ELEPHANTS ( ഹിൽസ് ലൈക്‌ വൈറ്റ് എലിഫന്റ്സ് ) - ERNEST HEMINGWAY

07.01.2021 - By VARAMOZHIPlay

Download our free app to listen on your phone

Download on the App StoreGet it on Google Play

ശീർഷകം: ഹിൽസ് ലൈക്‌ വൈറ്റ് എലിഫന്റ്സ്

ഗ്രന്ഥകർത്താവ്: ഏർനെസ്റ്റ് ഹെമിംഗ് വേ

പരിഭാഷ : ബാബു ജോസ്

പ്രസാധകൻ: എൽ ബി ജെ പബ്ലിഷിങ്

വർഷം: 1927

വിഭാഗം: ചെറുകഥ

വിവരണം : ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ "ലോക ക്ലാസ്സിക്‌ കഥകൾ" ലെ ആദ്യത്തെ  കഥയാണ് ‘ഹെമിംഗ് വെ’യുടെ “ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ്”. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു.

More episodes from VARAMOZHI