രാജ്പുരയില്‍ നിന്ന് അംബാലയിലേക്കുള്ള വഴിയാണ്. അതായത് പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്ര. സംസ്ഥാനങ്ങളുടെ ഈ അതിര്‍ത്തി കടക്കാന്‍ മികച്ച നാലുവരി പാതയുണ്ട്. എന്നാല്‍ സമരവുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകാതിരിക്കാന്‍ അതിര്‍ത്തി ഹരിയാന പോലീസ് അടച്ചു. കഴിഞ്ഞ രണ്ടരമാസമായി റോഡിലെ ഒരു ഭാഗത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസും മറു ഭാഗത്ത് ട്രാക്ക്ടറുകളുമായി കര്‍ഷകരും തുടരുന്നു. വോട്ടര്‍സൈക്കിള്‍ ഡയറി Part 4. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍