വിശ്വകിരീടമുയര്‍ത്താന്‍ ഖത്തറിന്റെ കളിമുറ്റത്തെത്തിയത് 32 ടീമുകള്‍. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും പിന്നിടുമ്പോള്‍ പേരും പെരുമയുമുള്ള ഒരുപാട് പേര്‍ പാതിയില്‍ വീണു. കപ്പിലേക്കുള്ള കുതിപ്പില്‍ അവശേഷിക്കുന്നത് എട്ട് കളിസംഘങ്ങള്‍.
ആരാധകരേ ശാന്തരാകുവിന്‍. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന സെമിക്ക് ഒരു ജയം മാത്രം അകലെയാണ് ഇരു ടീമുകളും. പൊടിപാറുമെന്ന് ഉറപ്പുള്ള ആ പോരാട്ടം നടക്കാതിരിക്കണമെങ്കില്‍ നെതര്‍ലന്‍ഡ്സും ക്രൊയേഷ്യയും വിചാരിക്കണം.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ കിക്കോഫ്. ആദ്യ ദിനം ബ്രസീല്‍ നേരിടുക കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ. അര്‍ജന്റീനയെ തളയ്ക്കാനിറങ്ങുന്നത് ലൂയി വാന്‍ ഗാളിന്റെ കുട്ടികള്‍ അണിനിരക്കുന്ന നെതര്‍ലന്‍ഡ്സ്. ഈ മത്സരങ്ങളില്‍ ജയിക്കുന്ന ടീമുകള്‍ ആദ്യ സെമിയില്‍ കൊമ്പുകോര്‍ക്കും.
അട്ടിമറിയുടെ വീരഗാഥ കുറിച്ചവരില്‍ അവശേഷിക്കുന്നത് മൊറോക്ക മാത്രമാണ്. ക്വാര്‍ട്ടറില്‍ എതിരാളികള്‍ സിആര്‍ 7ന്റെ പോര്‍ച്ചുഗല്‍. അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനേയും നേരിടും. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ ഒപ്പം കണ്ടന്റ് റൈറ്റര്‍മാരായ അരുണ്‍ ജയകുമാറും പി. ആനന്ദും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. | fifa world cup quarter preview analysis