ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഞായറാഴ്ച രാത്രി അന്ത്യമാകും. മെസിയുടെ അര്‍ജന്റീനയൊ എംബാപ്പെയുടെ ഫ്രാന്‍സോ ആരാകും വിശ്വകിരീടത്തില്‍ മുത്തമിടുക എന്നറിയാന്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. മെസിയും എംബാപ്പെയും നേതൃത്വം നല്‍കുന്ന ടീമുകള്‍ തമ്മില്‍ മാത്രമല്ല മത്സരം. അതിനും അപ്പുറത്തേക്ക് നീങ്ങുന്നതാണ് ഖത്തര്‍ലോകകപ്പിന്റെ കലാശക്കൊട്ട്. ഫൈനലിന്റെ വിശേഷങ്ങളുമായി മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍ രാമചന്ദ്രന്‍. മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി വിജയകൃഷ്ണന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്