ഉച്ചപ്പടം എന്നൊരു അപഖ്യാതി ഉണ്ടായിരുന്നു ഐ വി ശശിയുടെ അവളുടെ രാവുകള്‍ക്ക്. ഈ ചീത്തപ്പേര് മാറ്റി അതിനെ നിത്യഹരിതമാക്കിയത്, ക്ലാസ്സിക് ആക്കിയത് അതിന്റെ പ്രമേയവും അതിലെ ഗാനങ്ങളുമാണ്. രാകേന്ദു കിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്. . പക്ഷേ കോപ്പിയടി വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകളുമുണ്ട് ആ പാട്ടുകള്‍ക്ക് പറയാന്‍. മലയാളികളെ നിദ്രാവിഹീനരാക്കിയ ആ പാട്ടുകള്‍ പിറന്ന കഥ പറയുകയാണ് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷ്. ഒപ്പം കൃഷ്ണലാല്‍ ബി.എസും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Avalude Ravukal