മൂന്നു കുഞ്ഞുങ്ങൾ അങ്ങോട്ടു നടന്നുപോകുന്നു. തിരിഞ്ഞുസ്‌കൂൾ വിട്ടുവരുന്ന വഴിയാണ്. ഇപ്പോൾ കടന്നുപോയൊരു വാഹനംതീർത്ത പൊടി വഴിയാകെ നിറഞ്ഞെങ്കിലും കൂസലില്ലാതെ അവർ മൂന്നുപേരും നടന്നുപോയി. അവർക്കുപിന്നാലെ ഈ നാടുകണ്ട് നടക്കുകയാണ്. മൺവഴിയുടെ ഒരുഭാഗത്ത് ചേമ്പ്, മറുഭാഗത്ത് വഴുതന. പലതരം ചീരയും പാവലും മത്തനും നമുക്കത്ര പരിചയമില്ലാത്ത കുറെ പച്ചക്കറികളും വയലിലാകെ കാണുന്നു. ഇതാണ് മയൂർ വിഹാർ. യമുനാ നദിയോരത്തെ കാർഷികഗ്രാമം. ബിഹാർ, യു.പി. എന്നിവിടങ്ങളിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഡൽഹിയിലേക്ക് ജീവിതം തേടിയെത്തിയവർ. പാടം പാട്ടത്തിനെടുത്ത് കൃഷിചെയ്തും അതേ പാടത്തിന്റെ ഏതെങ്കിലും മൂലയിലൊരു കുടിലുകെട്ടിയും ജീവിക്കുന്നവർ. കർഷകരും കർഷകത്തൊഴിലാളികളും. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്