ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. ഇന്നും നാല് മത്സരങ്ങളുണ്ട്. വെള്ളിയാഴ്ച ഗ്രൂപ്പ് എച്ചില്‍ അവസാന മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെയും യുറഗ്വായ് ഘാനയെയും നേരിടും. ഇരുമത്സരങ്ങളും രാത്രി 8.30-നാണ്. ഗ്രൂപ്പ് ജി-യില്‍ രാത്രി 12.30-ന് ബ്രസീല്‍ കാമറൂണിനെയും സ്വിറ്റ്സര്‍ലന്‍ഡ് സെര്‍ബിയയെയും നേരിടും. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. ഇതിലൊരു ടീം ഒന്നാംസ്ഥാനത്തും മറ്റൊരു ടീം രണ്ടാംസ്ഥാനത്തും വരാനിടയായാല്‍ പ്രീക്വാര്‍ട്ടര്‍ ഇവര്‍ തമ്മിലായിരിക്കും. ഇതൊഴിവാക്കാനുള്ള തന്ത്രങ്ങളായിരിക്കും അവര്‍ പുറത്തെടുക്കുക. വിലയിരുത്തല്‍ നടത്തുന്നത് ബി.കെ.രാജേഷ്, ഉമ്മര്‍ വിളയില്‍, പ്രിയദ. നിര്‍മാണം: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്