പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മറ്റൊരു മത്സരത്തിൽ സൗദിക്കെതിരെ തകർത്ത് കളിച്ച് ജയിച്ചിട്ടും നിരാശരായി മെക്സിക്കോ. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെക്‌സിക്കോയ്ക്ക് തിരിച്ചടിയായത് ഗോള്‍ വ്യത്യാസമായിരുന്നു.