QATAR MATCHBOX 2022

പോര്‍ച്ചുഗല്‍ അകത്ത് സ്പെയിന്‍ പുറത്ത് | Portugal to quarter finals, Spain is Out


Listen Later

2022 ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പെയിനിനെ മൊറോക്കോ അട്ടിമറിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ആധികാരികമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്‌പെയിനിനെ തകര്‍ത്താണ് മൊറോക്കോ ക്വാര്‍ട്ടറില്‍ എത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ ഇതോടെ 2022-ലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ ആ ഉജ്ജ്വല പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് റാമോസാണ്. മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 17, 51, 67 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ 1966-ന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ ഒരു മത്സരത്തില്‍ അടിച്ചുകൂട്ടുന്നത്. ഈ രണ്ട് മത്സരങ്ങളെ മാതൃഭൂമി പ്രതിനിധികളായ അനുരഞ്ജ് മനോഹര്‍, ആനന്ദ്, ആദര്‍ശ് പി.ഐ എന്നിവര്‍ വിലയിരുത്തുന്നു.സൗണ്ട് മിക്സിങ്: അജന്ത്
...more
View all episodesView all episodes
Download on the App Store

QATAR MATCHBOX 2022By Mathrubhumi