ജീവിതത്തിലുടനീളം പഠനം നടക്കുന്നു എന്നാണല്ലോ പറയാറുള്ളത്. എങ്കിലും ഓരോസമൂഹവും ഔപചാരിക പഠനത്തിന് ഒരു കാലഘട്ടം കണക്കാക്കിയിട്ടുണ്ട്. മുഖ്യമായും ബാല്യകൗമാരങ്ങള്‍ നിറഞ്ഞ് യൗവനത്തിലേക്ക് നീളുന്നതാണത്.
ഓരോ പ്രായത്തിലും വ്യക്തി ആര്‍ജിക്കേണ്ട അനുഭവങ്ങളും അറിവും സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ആലോചിച്ചാണ് കരിക്കുലം അല്ലെങ്കില്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. അതാണ് അടിസ്ഥാനരേഖ. കരിക്കുലത്തില്‍ വിഭാവനംചെയ്ത ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടിയാണ് സിലബസും തുടര്‍ന്ന് പാഠപുസ്തകങ്ങളും തയ്യാറാക്കുന്നത്.