Service Stories

Service Stories

Download on the App Store

Service Stories episodes

  • പൈലറ്റിന് കിട്ടുന്ന ഉയര്‍ന്ന ശമ്പളം ആകാശത്തെ ആ രണ്ട് സെക്കന്‍ഡ് റിസ്‌കിനാണ്' | Service Story of a Pilot
    നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ആകാശസീമകളില്‍ കൃത്യതയോടെ ചുമതല നിര്‍വ്വഹിക്കുന്നവരാണ് പൈലറ്റുമാര്‍. അതീവശ്രദ്ധയും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്ന ജോലി കൃത്യമായി നിര്‍വഹിക്കുന്നവര്‍. കഴിഞ്ഞ 11 വര്‍ഷമായി പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ സ്ഥാപനത്തിലെ സീനിയര്‍ എയല്‍ലൈന്‍ ക്യാപ്റ്റന്‍ ശരത് മാനുവല്‍ സര്‍വീസ് സ്റ്റോറിയില്‍ തന്റെ വ്യോമയാന അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
    Producer : Bhagyasree
    1 hr 59 min
  • 65000 കിലോമീറ്റര്‍ റോഡ്, 1000 പാലങ്ങള്‍, പട്ടാളം പണിത റോഡുകള്‍ | BRO
    സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും തുരങ്കങ്ങളും പണിയുന്നവര്‍. രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവാ മെഡലും പരമ വിശിഷ്ട സേവാ മെഡലും നേടിയ ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ പുരുഷോത്തമനാണ് ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ .  ഹോസ്റ്റ്; നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    35 min
  • അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Submarine Captain
    എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്പലിനുള്ളിലെ ജീവിതമെങ്ങനെ, അവിടേക്കുള്ള വെള്ളവും വെളിച്ചവും ഇന്ധനവും എങ്ങു നിന്നെത്തുന്നു. നാവികസേനയുടെ അന്തര്‍വാഹിനികളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിച്ച് പരിചയമുളള അന്തര്‍വാഹിനി ക്യാപ്റ്റന്‍ രാജേഷ് രാംകുമാര്‍ മുങ്ങിക്കപ്പലുകളെ കുറിച്ചും അവയുടെ ലക്ഷ്യങ്ങളെ കുറിച്ചും കടലിനടിയിലെ മാസങ്ങളോളം നീണ്ട ഒളിവു ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു. ഹോസ്റ്റ്: നിലീന അത്തോളി
    45 min
  • കൈ മാറ്റിവയ്ക്കുന്ന ഡോക്ടര്‍ അനുഭവം പറയുന്നു | Plastic surgeon
    വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററിയിലെ തിളങ്ങുന്ന ഏടായ ഡോ. സുബ്രഹ്‌മണ്യ അയ്യര്‍. കൈയ്യില്ലാതെ ഇനി മുന്‍പോട്ടെങ്ങനെ എന്ന ചിന്തിച്ച് ജീവിതം വഴിമുട്ടിയ 19 കാരി മുതല്‍ മറ്റൊരാളുടെ തുന്നിച്ചേര്‍ത്ത കൈയ്യുമായി തിരിച്ച് സേനയില്‍ പ്രവേശിച്ച അഫ്ഗാന്‍ പട്ടാള ഓഫീസറുണ്ട് ഡോക്ടറിലൂടെ ജീവിതം വീണ്ടുകിട്ടിയവരായി.  ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

    1 hr 1 min
  • കാടിനുള്ളിലെ കഥകള്‍ അത്ഭുതങ്ങള്‍ കാട്ടറിവുകള്‍: ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറയുന്നു
    38000 ചതുരശ്ര കിലോമീറ്റ വിസ്തീര്‍ണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്... 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും .കേരള വനം വകുപ്പ് ഭരണ വിഭാഗം മേധാവിയും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് ആണ് സര്‍വീസ് സ്റ്റോറിയില്‍ ഇന്ന് നമ്മുടെ അതിഥി. ഇന്ത്യന്‍ പുലികളുടെ ഭക്ഷണം, പശ്ചിമഘട്ടത്തിലെ അത്ഭുത സസ്യങ്ങളും ജീവികളും, വന്യജീവി സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചെല്ലാം ആഴത്തില്‍ അദ്ദേഹം സംസാരിക്കുന്നു. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

    1 hr 6 min
  • കടലിലെ അദ്ഭുത കഥകളുമായി മറൈന്‍ ബയോളജിസ്റ്റ് | Marine Biologist

    ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല.  സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിംഗിലത്തേക്കാള്‍ വലിയ ജീവികള്‍, കടല്‍ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈന്‍ ബയോളജിസ്റ്റും കുഫോസ് വൈസ്ചാന്‍സലറുമായ ഡോ. എ. ബിജുകുമാര്‍. ഹോസ്റ്റ് ; നിലീന അത്തോളി 

    58 min
  • ജോലി ചായരുചിക്കല്‍ ഒരു ടീ ടേസ്റ്ററുടെ കഥ | Tea Taster
    ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റര്‍മാര്‍... നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലില്‍ അവരെ പിടിച്ചു നിര്‍ത്തുന്നത്.. എങ്ങനെ ഒരു നല്ല ചായയുണ്ടാക്കാം, എത്രതരം ചായകളാണ് ലോകത്തുള്ളത് എന്താണ് ചായക്കമ്പനിയില്‍ ടീ ടേസ്റ്ററുടെ പണി എന്ന് തുടങ്ങിയ ചായയുടെ കൗതുകമുണര്‍ത്തുന്ന കഥകളുമായി ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ അതിഥിയായി എത്തുന്നതു ടീ ടേസ്റ്റര്‍ ആയ സതീഷ് ബി. മേനോനാണ്. ഹോസ്റ്റ്: നിലീന അത്തോളി
    47 min
  • ആന കൊമ്പില്‍ കോര്‍ത്തു കുത്തി മലര്‍ത്തി' | ഒരു ആന പാപ്പാന്റെ ജീവിതം |Elephant Mahout
    കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25 ആനകളുടെ പാപ്പാനായി. അതിലൊരാന കുത്തി മലര്‍ത്തി കുടലുപുറത്തെടുത്ത് മരണക്കിടക്കയില്‍ കിടന്നിട്ടും വിജയന്‍ പിന്‍വാങ്ങിയില്ല. അത്രത്തോളം തീവ്രമായിരുന്നു വിജയന്റെ ആനപ്രാന്ത്. ആനയെ മെരുക്കുന്നതെങ്ങനെ, എന്തൊക്കെയാണ് ആനയുടെ ഇഷടവും അനിഷ്ടങ്ങളും. മദം പൊട്ടലിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ തുടങ്ങീ നാട്ടാനയുമായി ബന്ധപ്പെട്ട് ആന പാപ്പാന്റെ വിശേഷങ്ങളാണ് ഇത്തവണ സര്‍വീസ് സ്‌റ്റോറിയില്‍.  ഹോസ്റ്റ് : നിലീന അത്തോളി | Elephant Mahout 
    49 min
  • ഒരു നാവികസേന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ ജീവിതം | Navy Helicopter Pilot
    2018ലെ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 25-ലധികം ആളുകളെ ഹെലികോപറ്ററില്‍ ഒറ്റ ട്രിപ്പില്‍ സകല റിസ്‌കുകളുമെടുത്ത് രക്ഷിച്ച ഒരാളുണ്ട്. നാവിക സേനാ ഹെലികോപ്റ്റര്‍ കാപ്റ്റനായിരുന്ന പി രാജ്കുമാര്‍. 2017ല്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷകനായും അദ്ദേഹം കോപ്റ്റര്‍ പറപ്പിച്ചെത്തി. ഈ വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തെ നവ്സേനാ മെഡലും ശൗര്യചക്രയും നല്‍കി ആദരിച്ചു. ശത്രുരാജ്യങ്ങളയക്കുന്ന മുങ്ങിക്കപ്പലുകളെ ഹെലികോപ്റ്ററില്‍ പറന്ന് തുരത്തുന്ന ദൗത്യവും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു എന്നും.  ഇന്ത്യന്‍ നാവികസേനയുടെ അസാധാരണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ച കാപ്റ്റന്‍ പി രാജ്കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുന്നു. ഹോസ്റ്റ് നിലീന അത്തോളി. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് 

    44 min
  • കളിക്കളത്തില്‍ ഒരു അമ്പയറുടെ ജീവിതം | Service Story |Ananthapadmanabhan
    കളിക്കാരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമയം ചിലവഴിക്കുന്നവരാണ് അമ്പയറര്‍മാര്‍. പല നിര്‍ണ്ണായക കളികളിലെയും ഗതി നിര്‍ണ്ണയിക്കുന്നതിലും ജയപരാജയങ്ങളുടെ രാശി മാറ്റുന്നതിലും പ്രധാന പങ്കുവഹിക്കുന്നവര്‍. പക്ഷെ പലരും ഓര്‍മ്മിക്കപ്പെടുന്നത് അമ്പയറിങ്ങിലെ ഏതെങ്കിലും വിവാദമായ തീരുമാനത്തിന്റെ പേരിലാണെന്ന് മാത്രം.  
    അതീവ സമ്മര്‍ദ്ദം നല്‍കിയ കളികള്‍, തീരുമാനത്തിന്റെ പേരില്‍ നേരിട്ട വേട്ടയാടലുകള്‍ ഇഷ്ടപ്പെട്ട കളിക്കാര്‍, കളിക്കളത്തിലെ നല്ല പെരുമാറ്റത്തിനുടമ, ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത സിഗ്‌നലുകള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് അമ്പയറായ കെ എന്‍ അനന്തപദ്മനാഭന്‍. ഹോസ്റ്റ്: നിലീന അത്തോളി.
    50 min

About Service Stories

From the publisher's feed

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍  ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: