ശബ്ദമലിനീകരണം വെറും ശല്യമല്ല,
- അത് മനുഷ്യരുടെ ആരോഗ്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു ഗുരുതര പ്രശ്നമാണ്.
- ഈ ഓഡിയോ ചാറ്റിൽ, Noise Pollution (Regulation and Control) Rules, 2000 പ്രകാരമുള്ള നിയമങ്ങളും, ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യപ്രതിഫലങ്ങളും, ഭരണഘടനയിലെ Article 21 പ്രകാരമുള്ള "ശാന്തമായ ജീവിതാവകാശം" എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിക്കും.
- Article 19(1)(a): സ്വാതന്ത്ര്യപ്രകടനം, Article 25: മതസ്വാതന്ത്ര്യം എന്നിവ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാനോ, കേൾക്കാൻ താൽപര്യമില്ലാത്തവരെ കേൾപ്പിക്കാനോ, ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമാണെന്നോ പറയുന്നില്ല എന്ന് സുപ്രീംകോടതികളും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട് എന്നതിനുള്ള വിശദീകരണം
- അനുഛേദം 51-A(g) പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള കടമ പൌരാവകാശമാണ് എന്നതിനാൽ പരാതിപ്പെടേണ്ടത് പൌരൻറെ കടമയാണ് എന്ന വിശദീകരണം
- ശബ്ദമലിനീകരണം അനുഭവപ്പെട്ടാൽ എന്ത് ചെയ്യാം എന്നത്
- കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന ശബ്ദ മലിനീകരണത്തിന്റെ ദോഷങ്ങൾ, ഡെസിബൽ പരിധികൾ, രാത്രി 10 മുതൽ രാവിലെ 6 വരെ ഉള്ള നിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴകളും തടവും — എല്ലാം സാധാരണക്കാരനും അധികാരികൾക്കും മനസ്സിലാക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു.
- ഇവിടെ സുപ്രീം കോടതി വിധികളും ഭരണഘടനാപരമായ "മൗനാവകാശം" (Right to Silence) എന്ന ആശയവും ഉൾപ്പെടെ,
- മതസ്ഥാപനങ്ങൾക്കും ശബ്ദനിയന്ത്രണ നിയമങ്ങളിൽ നിന്ന് വിട്ടുമാറാനാവില്ലെന്ന സത്യവും തുറന്നുപറയുന്നു.
👉 കേൾക്കൂ, മനസ്സിലാക്കൂ,
നിങ്ങളുടെ ശബ്ദാവകാശം സംരക്ഷിക്കൂ.