Booksthakam Radio

ശ്രീലക്ഷ്മി


Listen Later

Sreelekshmi's featured interview with Red FM. |ക്വാറന്റൈൻ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടുന്ന രണ്ട് ബാല്യകാല സ്നേഹിതരുടെ കഥയാണ് ഭദ്രയുടെ നീതിസാരം എന്ന നോവലിലൂടെ ശ്രീലക്ഷ്‌മി നമ്മോട് പറയുന്നത്. ആ അവിചാരിതമായ കണ്ടുമുട്ടലിലൂടെ ഭദ്രയുടെയും ദേവിന്റെയും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. എന്തുകൊണ്ട് മനുഷ്യനു മാത്രം പ്രണയജീവികളോട് ഇത്ര അസഹിഷ്‌ണുത? മനുഷ്യൻ സ്നേഹത്തിനു പോലും എന്തിനാണ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്? ആ നിയമങ്ങൾ പാലിക്കാത്തവരോട് എന്തിനു കലഹിക്കുന്നു! കൊല്ലുന്നു! വികാരങ്ങളെ അടക്കി വയ്ക്കാൻ അത് ശീലിപ്പിക്കുന്നതെന്തിന്? ഇത്തരം ചില പ്രസക്തമായ ചോദ്യങ്ങൾ ആണ് ഈ നോവൽ പ്രധാനമായും ഉന്നയിക്കുന്നത്. പലതരം സൗഹൃദങ്ങളെയും അനുഭവങ്ങളെയും വരച്ചിട്ടുകൊണ്ടാണ് ശ്രീലക്ഷ്‌മി അതിനു ശ്രമിക്കുന്നത്. അതാവട്ടെ ഭദ്രയുടെയും ദേവിന്റെയും സന്ദീപിന്റെയും മാനസിക വ്യാപാരങ്ങളിലൂടെ കൃത്യമായി വരച്ചു കാട്ടുവാൻ ശ്രീലക്ഷ്‌മിക്ക് കഴിഞ്ഞിട്ടുമുണ്ട്.| - ബെന്യാമിൻ
...more
View all episodesView all episodes
Download on the App Store

Booksthakam RadioBy One Dollar Instructor