വാട്ട്സാപ്പിന്റെ സുപ്രധാന സുരക്ഷാ സംവിധാനം എന്നപേരിലാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്നത്ര സുരക്ഷിതത്വമൊന്നും വാട്സാപ്പ് നല്‍കുന്നില്ല എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ പഴുതടച്ച് ഇല്ലാതാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
നേരത്തേ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നു. പക്ഷേ, സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഇത് പറ്റില്ല. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും ഇനി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വരും. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.