Islamic Learning Malayalam

സൂറ: മറിയം | ആയത്ത്: 1 - 3 | Surah Maryam


Listen Later

ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 1 മുതൽ 3 വരെ

ക്ലാസ്സെടുക്കുന്നത്: ഫൈസൽ മൗലവി

--------------------------------------

സൂറത്ത് മര്‍യം: മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 98

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍


58-ാം വചനമായ സജദഃയുടെ ആയത്തു മദനീ കാലഘട്ടത്തില്‍ അവതരിച്ചതാകുന്നു. ബാക്കി ഭാഗങ്ങളാണ് മക്കീ ഘട്ടത്തില്‍ അവതരിച്ചത്.


19:1 كٓهيعٓصٓ ﴾١﴿


'കാഫ് - ഹാ - യാ ഐന്‍ - സ്വാദ്.'

كهيعص (ഉദ്ദേശം അല്ലാഹുവിനറിയാം)


19:2 ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ ﴾٢﴿


നിന്‍റെ രക്ഷിതാവ് അവന്‍റെ അടിയാന്‍ സക്കരിയ്യാക്കു ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണ് (ഇതു). ذِكْرُ പ്രസ്താവിക്കുകയാണ്, പറയുകയാണ്‌ رَحْمَتِ കാരുണ്യം, അനുഗ്രഹം رَبِّكَ നിന്‍റെ രക്ഷിതാവിന്‍റെ عَبْدَهُ തന്‍റെ അടിയാന് زَكَرِيَّا സകരിയ്യാക്ക്

ഈ സൂറത്തിലെ ഒന്നാം ആയത്തിലെന്നപോലെ, വേറെ ചില സൂറത്തുകളുടെ ആരംഭത്തിലും ഇപ്രകാരമുള്ള കേവലാക്ഷരങ്ങള്‍ കാണാവുന്നതാകുന്നു. ആകെ 29 അദ്ധ്യായങ്ങളിലാണ് അതുള്ളത്‌. ഈ അക്ഷരങ്ങള്‍ കൊണ്ടു ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എന്താണെന്നു ഖണ്ഡിതമായി പറയുവാന്‍ നമുക്കു സാധ്യമല്ല. സൂറത്തുകളുടെ പേരുകളാണെന്നും, ചില സൂചനാര്‍ത്ഥങ്ങളാണ് അവകൊണ്ടു ഉദ്ദേശ്യമെന്നും, അല്ലാഹുവിന്നും നബി (സ)ക്കും ഇടയിലുള്ള ചില സ്വകാര്യ സൂചനകളാണെന്നും മറ്റും അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. (കൂടുതല്‍ വിവരം സൂറത്തുല്‍ ബഖറയുടെ ആരംഭത്തില്‍ കാണുക).


19:3 إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا ﴾٣﴿


(അതായതു) അദ്ദേഹം തന്‍റെ രക്ഷിതാവിനെ രഹസ്യമായി വിളിച്ചപ്പോള്‍ (പ്രാര്‍ത്ഥിച്ചപ്പോള്‍);-

إِذْ نَادَىٰ

അദ്ദേഹം വിളിച്ചപ്പോള്‍, പ്രാര്‍ത്ഥിച്ചപ്പോള്‍ رَبَّهُ തന്‍റെ റബ്ബിനെ, രക്ഷിതാവിനെ نِدَاءً ഒരു വിളി, പ്രാര്‍ത്ഥന خَفِيًّا രഹസ്യമായ

...more
View all episodesView all episodes
Download on the App Store

Islamic Learning MalayalamBy Al-Islah