Sign up to save your podcasts
Or

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 4-6
ക്ലാസ്സെടുക്കുന്നത്: ഫൈസൽ മൗലവി
--------------------------------------
19:5 وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا ﴾٥﴿
എന്‍റെ പിന്നീടുണ്ടാകുന്ന ബന്ധുകുടുംബങ്ങളെ (പിന്‍ തുടര്‍ച്ചക്കാരെ)ക്കുറിച്ചു ഞാന്‍ ഭയപ്പെടുന്നു; എന്‍റെ ഭാര്യ മച്ചിയായിരിക്കുകയുമാണ്. അതുകൊണ്ടു, നിന്‍റെ പക്കല്‍ നിന്നു ഒരു (നല്ല) ബന്ധുവെ (പിന്‍തുടര്‍ച്ചാവകാശിയെ) എനിക്കു നീ ദാനം നല്‍കേണമേ!
وَإِنِّي നിശ്ചയമായും ഞാന്‍ خِفْتُ ഞാന്‍ ഭയപ്പെട്ടു, ഭയപ്പെടുന്നു الْمَوَالِيَ ബന്ധുകുടുംബങ്ങളെ, പിന്‍തുടര്‍ച്ചക്കാരെ مِن وَرَائِي എന്‍റെ പിറകിലുള്ള, ശേഷമുള്ള وَكَانَتِ ആകുകയും ചെയ്തിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا വന്ധ്യ فَهَبْ അതുകൊണ്ടു ദാനം നല്‍കണേ لِي എനിക്കു مِن لَّدُنكَ നിന്‍റെ പക്കല്‍നിന്നു (നിന്‍റെ വകയായി) وَلِيًّا ഒരു ബന്ധുവെ (പിന്‍തുടര്‍ച്ചവകാശിയെ)
19:6 يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا ﴾٦﴿
എനിക്കും, യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശിയായിത്തീരുന്ന (ഒരു ബന്ധുവെ), അവനെ -എന്‍റെ റബ്ബേ- നീ ഒരു സുസമ്മതനാക്കുകയും ചെയ്യേണമേ!
يَرِثُنِي അവന്‍ എന്നെ അനന്തരമെടുക്കും وَيَرِثُ അനതരമെടുക്കുകയും ചെയ്യുന്നു مِنْ آلِ يَعْقُوبَ യഅ്ഖൂബിന്‍റെ കുടുംബത്തില്‍ നിന്ന് وَاجْعَلْهُ അവനെ ആക്കുകയും വേണമേ رَبِّ എന്‍റെ റബ്ബേ رَضِيًّا സുസമ്മതന്‍, തൃപ്തന്‍
സുലൈമാന്‍ (അ) നബിയുടെ സന്തതികളില്‍പെട്ട ആളാണ് സകരിയ്യാ നബി (അ). അദ്ദേഹത്തിനു 75 ഓ 80 ഓ വയസ്സായി. തല മുഴുവനും നരച്ചുവെളുത്തു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യ, ഈസാ (അ) നബിയുടെ മാതൃസഹോദരിയും, ഇംറാന്‍റെ (عمران) മകളും ആകുന്നു. അവര്‍ ഇതേവരെ പ്രസവിച്ചിട്ടില്ല. തൗഹീദും, സത്യമതവും പ്രചരിപ്പിക്കുക എന്ന അദ്ദേഹത്തിന്‍റെ കൃത്യം തന്‍റെ മരണശേഷം നിര്‍വ്വഹിക്കുവാന്‍ തക്ക പിന്‍ഗാമികളെ അദ്ദേഹം കാണുന്നില്ല. തന്‍റെ പിതാക്കളായിരുന്ന മുന്‍ പ്രവാചകന്മാര്‍ മുതല്‍ക്കേ തുടര്‍ന്നു വന്നതാണ് ഈ മഹല്‍കൃത്യം. അതു തുടര്‍ന്നു നടത്തിക്കൊണ്ടിരിക്കുവാന്‍ ആളില്ലാതെ മുറിഞ്ഞുപോകുന്നതിലുള്ള വ്യസനം അദ്ദേഹത്തെ മനസ്സമാധാനമില്ലാതാക്കിയിരിക്കുകയാണ്. ഇതല്ലാതെ, തനിക്കൊരു സന്താനമുണ്ടായിട്ടില്ലല്ലോ എന്ന വ്യസനമല്ല അദ്ദേഹത്തിനുള്ളത്. നിലവിലുള്ള തന്‍റെ കുടുംബങ്ങളാകട്ടെ, അദ്ദേഹം ഇഷ്ടപ്പെടുന്ന ആ നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായി അദ്ദേഹം കണ്ടതുമില്ല. അങ്ങനെ തനിക്കൊരു സന്താനംനല്‍കേണമേ എന്നു അദ്ദേഹം അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥന നടത്തിയതു ജനസദസ്സില്‍ വെച്ചായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബലഹീനതയും, പരിതസ്ഥിതിയും ആ പ്രാര്‍ത്ഥനയില്‍ എടുത്തു പറയുകയും, നല്‍കപ്പെടുന്ന കുട്ടി നല്ലവനായിരിക്കണമെന്നുകൂടി അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം അല്ലാഹുവിന്‍റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കുന്നത്. എപ്പോഴും, ഏതു വിഷമാവസ്ഥയിലും അല്ലാഹുവിനോടു മാത്രമേ താന്‍ പ്രാര്‍ത്ഥിക്കാറുള്ളുവെന്നും അവയെല്ലാം തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും, അതുപോലെ ഈ പ്രാര്‍ത്ഥനയും സ്വീകരിച്ചനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥനയില്‍ സൂചിപ്പിച്ചു, ഇതു സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടുള്ള ഇടതേട്ടത്തി (توسل)ന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടതാകുന്നു. അതാ, അദ്ദേഹത്തിന്‍റെ ദുആ (دعاء) സ്വീകരിക്കപ്പെടുന്നു!
By Al-Islah📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 4-6