Sign up to save your podcasts
Or

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 64-65
അവലംബം: അമാനി മൗലവി തഫ്സീർ
--------------------------------------
19:64 وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا ﴾٦٤﴿
(നബിയേ,) തന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ ഞങ്ങള്‍ [മലക്കുകള്‍] ഇറങ്ങുന്നില്ല; നമ്മുടെ മുന്നിലുള്ളതും, പിന്നിലുള്ളതും, അതിനിടയിലുള്ളതും (എല്ലാം) അവന്‍റേതുതന്നെ; തന്‍റെ രക്ഷിതാവു വിസ്മരിക്കുന്നവനല്ല;
وَمَا نَتَنَزَّلُ
ഞങ്ങള്‍ ഇറങ്ങുന്നില്ല إِلَّا بِأَمْرِ കല്‍പനപ്രകാരമല്ലാതെ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَهُ അവന്‍റേതാണ്, അവന്നാണ് مَا بَيْنَ أَيْدِينَا നമ്മുടെ മുന്നിലുള്ളതു وَمَا خَلْفَنَا നമ്മുടെ പിന്നിലുള്ളതും وَمَا بَيْنَ ذَٰلِكَ അതിന്‍റെ ഇടയിലുള്ളതും وَمَا كَانَ അല്ല, ആയിട്ടില്ല رَبُّكَ നിന്‍റെ റബ്ബ്, തന്‍റെ റബ്ബ് نَسِيًّا മറക്കുന്നവന്‍, മറവിക്കാരന്‍
19:65 رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا ﴾٦٥﴿
'(അവന്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബാകുന്നു. അതിനാല്‍, അവനെ (മാത്രം) ആരാധിച്ചുകൊള്ളുക; അവനെ ആരാധിക്കുന്നതില്‍ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോടു പേരൊത്ത വല്ലവരെയും താന്‍ അറിയുമോ?! [ഇല്ല]
رَّبُّ السَّمَاوَاتِ
ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും فَاعْبُدْهُ ആകയാല്‍ നീ അവനെ ആരാധിക്കുക وَاصْطَبِرْ സഹനമെടുക്കുക (ക്ഷമ സ്വീകരിക്കുക)യും ചെയ്യുക لِعِبَادَتِهِ അവനെ ആരാധിക്കുന്നതില്‍, അവനെ ആരാധിക്കുന്നതിനായി هَلْ تَعْلَمُ നീ അറിയുമോ, നിനക്കറിയാമോ لَهُ അവനു سَمِيًّا പേരൊത്തവനെ, തുല്യനെ, നാമധാരിയെ
ആകാശഭൂമികളെയും, അവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന മറ്റു വസ്തുക്കളെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ചുവരുന്ന രക്ഷിതാവ്, പ്രപഞ്ചകാര്യങ്ങളുടെ നിയന്താവ് എന്നിങ്ങനെയുള്ള നാമത്തിനു അര്‍ഹന്‍ തന്‍റെ റബ്ബായ അല്ലാഹുവാണല്ലോ. ഈ പേരിനോ, അല്ലെങ്കില്‍ അവന്‍റെ ഉല്‍കൃഷ്ടഗുണങ്ങളെ വര്‍ണ്ണിച്ചുകാണിക്കുന്ന മറ്റേതെങ്കിലും നാമങ്ങള്‍ക്കോ അര്‍ഹതയുള്ള വേറെ വല്ലവരെയും തനിക്കു അറിയാമോ? ഇല്ലെന്നു തീര്‍ച്ചയാണ്. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആ വിഷയത്തില്‍ നേരിട്ടേക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും, വിഷമങ്ങളെയും സഹനപൂര്‍വ്വം തരണം ചെയ്തു മുന്നോട്ടുപോയിക്കൊണ്ടിരിക്കണം എന്നു സാരം. പ്രത്യക്ഷത്തില്‍, ഈ കല്‍പന നബി (സ)യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും, സമുദായത്തിലെ ഓരോ വ്യക്തിയേയും ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമാണ്. പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അതില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളേയും സഹനത്തോടെ തരണം ചെയ്യുക എന്നിങ്ങനെ രണ്ടു കാര്യമാണ് ഈ കല്‍പനയില്‍ അടങ്ങിയിരിക്കുന്നത്. വാസ്തവത്തില്‍ ഈ രണ്ടു കാര്യങ്ങളില്‍ ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും അടങ്ങിയിട്ടുണ്ടെന്നു പറയാം.
By Al-Islah📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 64-65