Islamic Learning Malayalam

സൂറ: മറിയം | ആയത്ത്: 68 - 70 | Surah Maryam


Listen Later

📖ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 68-70

അവലംബം: അമാനി മൗലവി തഫ്സീർ

--------------------------------------

‪19:68 فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴾٦٨﴿


(നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) 'ചെകുത്താന്‍മാരെ' [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും.

فَوَرَبِّكَ

എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ്لَ نَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ 'ജഹന്നമി'നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു


19:69 ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَٰنِ عِتِيًّا ﴾٦٩﴿


പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു,

ثُمَّ

പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം


19:70 ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴾٧٠﴿


പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു.

ثُمَّ

പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു

അല്ലാഹുവിലും, പരലോകജീവിതത്തിലും വിശ്വാസമില്ലാത്തവരെ ഇരുത്തിചിന്തിപ്പിക്കത്തക്ക ഒരു ചോദ്യമാണ് 67-ാം വചനത്തില്‍ കാണുന്ന ചോദ്യം. ‘അതെ, മനുഷ്യന്‍ യാതൊന്നുംതന്നെ അല്ലാതിരുന്ന ഘട്ടത്തില്‍, മുമ്പ് അവനെ നാം സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നുവെന്നു അവന്‍ ഓര്‍ക്കുന്നില്ലേ?!’ ഒരു പക്ഷേ, പെട്ടെന്നു വല്ലവരും ഉത്തരം പറഞ്ഞേക്കും: ‘ഞാന്‍ എന്‍റെ മാതാപിതാക്കളില്‍ ‘ജനിച്ചവരാണല്ലോ’ എന്ന്. അതല്ലെങ്കില്‍ ‘ഇന്ദ്രിയത്തില്‍ നിന്നുണ്ടായി’ എന്നോ, ‘മണ്ണില്‍നിന്നു ഉല്‍ഭൂതനായി’ എന്നോ മറ്റോ പറഞ്ഞേക്കാം. എന്നാല്‍, ഒരോരുത്തന്‍റെയും ഉത്ഭവത്തെപ്പറ്റി പിന്നോട്ടു പിന്നോട്ടു കടന്നു ചെന്നു പരിശോധിക്കുമ്പോള്‍, നമ്മുടെ ബുദ്ധി- നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ ബുദ്ധി – ഒടുക്കം ഒരു ശുദ്ധശൂന്യതയില്‍ ചെന്നത്താതിരിക്കുവാന്‍ നിവൃത്തിയില്ല. അതെ, അങ്ങനെ തികച്ചും ശുദ്ധശൂന്യമായ ഒരവസ്ഥയില്‍ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ ബോധം അവനു വരുന്നില്ലെങ്കില്‍ അവന്‍റെ കാര്യം നിരാശാജനകം തന്നെ. ഈ ഓര്‍മ്മ അവനുണ്ടാകുന്ന പക്ഷം, അവന്‍ തന്‍റെ സ്രഷ്ടാവിലും, ഭാവിജീവിതത്തിലുമെല്ലാം വിശ്വസിക്കാതിരിക്കുകയില്ല താനും.‬


...more
View all episodesView all episodes
Download on the App Store

Islamic Learning MalayalamBy Al-Islah